Free Unani Medical Camp Conducted at Marakkara

സൗജന്യ യുനാനി മെഡിക്കൽ ക്യാമ്പ്നടത്തി

മാറാക്കര പഞ്ചായത്ത്‌ ഗവ യുനാനി ഡിസ്‌പെൻസറിയും
മാറാക്കര VVMHSS  NSS യൂണിറ്റിന്റെയും  നേതത്വത്തിൽ സന്ധി രോഗ നിവാരണ യുനാനി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സൗജന്യ മരുന്ന്വിതരണവും
രണ്ടത്താണി വ്യാപാര ഭവനിൽ വെച്ച് നടന്നു.

പരിപാടിയുടെ ഉത്ഘാടനം മാറാക്കര പഞ്ചായത്ത്‌ പ്രസിഡന്റ് എ പി മൊയ്തീൻ കുട്ടി മാസ്റ്റർ നിർവഹിച്ചു.
വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി എച് ജലീൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി സ്വാഗതം പറഞ്ഞു.
മെമ്പർമാരായ കെ ടി ഷഹനാസ്,കെ പി നാരായണൻ,കല്ലൻ ആമിന,തിത്തുമ്മു സുഹ്‌റ, ഷെരീഫ ബഷീർ സ്കൂൾ പ്രിൻസിപ്പാൾ,റഷീദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.

മെഡിക്കൽ ഓഫീസർ Dr അബ്ദുൽ നാസിർ ബോധവൽക്കരണ ക്ലാസ്സെടുത്തു .
മെഡിക്കൽ ഓഫീസർ Dr  മുനസ്സ ജബീൻ നന്ദി രേഖപ്പെടുത്തി.

ക്യാമ്പിന് Dr മുനസ്സ ജബീൻ ,Dr അബ്ദുൽ നാസിർ ,Dr തഹ്‌സീന ഫാത്തിമ എന്നിവർ നേതൃത്വം നൽകി.

അറ്റെൻഡർമാരായ ഫസീല ,രഞ്ജിനി എന്നിവർ മരുന്ന് വിതരണം നടത്തി

Comments